വഴിയിലെ നിഴലിലും
പുഴയിലെ മഴയിലും
ഒഴിയാതെ-മായാതെ;
കഴുകന്‍കഴുത്തിലും
ഒഴുക്കിന്നാഴത്തിലും
വഴുക്കാതെ-വീഴാതെ,
മലയാഴ്മയില്‍
വഴിഞ്ഞൊഴുകുന്ന 'ഴ'യുടെ,
വരുത്തന്റെ കേഴ്വിയെ-
ക്കുഴക്കിടും ശബ്ദമായ്
വാഴുന്ന " 'ഴ'യുടെ-
യുടമകള്‍ നാമെന്നു"
മൊഴിയുവാന്‍ നില്‍ക്കവേ,
ഓര്‍ത്തിടൂ സോദരീ-
മുഴുവനുമറിയാതെ
മിഴികളടച്ചു നീ,
മൊഴിയുന്ന വാക്കിന്റെ
പോരുളിനെയോര്‍ക്കുക!!
പഴയ നിന്‍ പാഠത്തില്‍
പഴകിയോരോര്‍മയില്‍
കഴിയുന്ന ഴാങ് വാല്‍ ഴാങ്,
ഴാങ് ദാര്‍ക്കുമാരെയും!!
i just liked it. though i may consider a rephrasing from the end of second part to the final one. good work
ReplyDelete@thanx 4 reading the poem and for commenting on it. :)
ReplyDelete"സത്വവാദ ചിന്തകള്‍" / "സത്വ ചിന്തകള്‍"?
ReplyDeletei would rather go on with the present phrase.
ReplyDelete